വന്നവരെ വഴിയാധാരമാക്കിയിട്ടില്ല, കെ വി തോമസിന് പച്ചക്കൊടി  കാട്ടി കോടിയേരി
 


കണ്ണൂര്‍: കെ വി തോമസിന്റേത് സ്വാഗതാര്‍ഹമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം രാജി വച്ച് വന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. എന്ത് വേണമെന്നത് കെ വി തോമസാണ് തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസ് വിട്ടു വന്നാല്‍ ഇടത് പക്ഷവുമായി സഹകരിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായി നേരത്തെയും പല കോണ്‍ഗ്രസ് നേതാക്കളുമെത്തിയിരുന്നു. അവരാരും വഴിയാധാരമായിട്ടില്ലെന്നാണ് കോടിയേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. 

ശശി തരൂര്‍ ആദ്യം വരാമെന്ന് പറഞ്ഞതാണ്, ഹൈക്കമാന്‍ഡ് വിലക്കിയെന്നും വരാന്‍ പറ്റില്ലെന്നും കോടിയേരി അറിയിച്ചു. പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം പറയണമെന്നില്ല, വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമുണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. സിപിഎമ്മിന്റെ അഭിപ്രായം പറയാന്‍ സിപിഎം നേതാക്കള്‍ മതിയല്ലോ, മറ്റുള്ള ആളുകളെയും ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്. മറ്റുള്ളവര്‍ക്കും ഞങ്ങളുടെ വേദിയില്‍ വന്ന് അഭിപ്രായം പറയാന്‍ അവസരം നല്‍കുകയാണ്. കോടിയേരി വിശദീകരിക്കുന്നു. 

കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് ചിലര്‍ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല. എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം അവിടേക്ക് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു, പക്ഷേ വന്നില്ല. അവരുടെ നിലപാടിന്റെ ഭാഗമാണ് സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്, ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറല്ല, ഇവിടെ വന്നാല്‍ ബിജെപിയെ എതിര്‍ക്കേണ്ടി വരും. കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിനെ എതിര്‍ക്കാനാണ് താല്‍പര്യമെന്നാണ് കോടിയെരിയുടെ കുറ്റപ്പെടുത്തല്‍. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media