കൊവിഡിന് ബൈ ബൈ; ന്യൂയോര്‍ക്ക് നഗരത്തില്‍ സാന്റാകോണ്‍ ആഘോഷം



കൊവിഡ് രോഗവ്യാപനം കാരണം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ  സാന്റാകോണ്‍   ആഘോഷത്തിന് ഈ വര്‍ഷം വന്‍തിരക്ക്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുമ്പോഴും മാസ്‌ക്കും സാമൂഹിക അകലവുമില്ലാതെ നഗരത്തില്‍ വന്‍ തിരക്ക് സൃഷ്ടിച്ച് കൊണ്ടായിരുന്നു ആഘോഷങ്ങള്‍. സാന്റാകോണ്‍ ആഘോഷത്തില്‍ സാന്റാക്ലോസിന്റെതും മറ്റ് വ്യത്യസ്ത വേഷങ്ങളും ധരിച്ച നിരവധി പേരും പങ്കെടുത്തു. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ നഗരത്തിലെ പുതിയ രോഗവ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാന്താകോണ്‍ ഒരു വാര്‍ഷിക പബ് ക്രാള്‍ - (ഒറ്റ രാത്രിയില്‍ ഒന്നിലധികം പബ്ബുകളിലോ ബാറുകളിലോ മദ്യപിക്കുന്ന പരിപാടി)  ആണ്. അതില്‍ ആളുകള്‍ സാന്താക്ലോസ് വസ്ത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ക്രിസ്മസ് കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോടെ മാര്‍ച്ച് ചെയ്യുന്നു.  

 നവംബര്‍ അവസാനത്തോടെയാണ് ന്യൂയോര്‍ക്കില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ മാത്രം 43കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം 11,000-ലധികം പുതിയ കോവിഡ് കേസുകളും 80 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനിടെയായിരുന്നു ആഘോഷങ്ങള്‍. 'സാന്താക്ലോസ് വേഷവിധാനങ്ങളോ മറ്റ് ക്രിസ്മസ് കഥാപാത്രങ്ങളുടെ വേഷങ്ങളോ അണിഞ്ഞ് നഗരഹൃദയത്തിലൂടെ നടത്തുന്ന പരേഡാണ് സാന്താകോണ്‍. മദ്യപാനമാണ് ആഘോഷത്തിലെ പ്രധാന ഇനം. 

 സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ആദ്യമായി സാന്താകോണ്‍ ആഘോഷം ആരംഭിച്ചത്. അവിടെ പ്രകടം സന്തോഷകരമായ പ്രകടന കലയാണെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ സാന്താകോണ്‍ മദ്യപാനവും അതിനോട് അനുബന്ധിച്ചുള്ള കലഹവും നശീകരണവും പൊതു നിരത്തുകള്‍ വൃത്തികേടാക്കുന്നതും പെടുന്നു. 'ഇതൊരു മാന്ത്രിക അവസരമല്ല, അമിതമായ മദ്യപാനം, പൊതു മൂത്രമൊഴിക്കല്‍, എന്നിവയുടെ ഭയാനകമായ സംയോജനമാണ്. ചെറിയ കുട്ടികള്‍ക്ക് ആഘാതം.' എന്നായിരുന്നു ലാസ്റ്റ് വീക്ക് ടുനൈറ്റിന്റെ അവതാരകന്‍ ജോണ്‍ ഒലിവര്‍ 2019 ലെ സാന്തോകോണ്‍ ആഘോഷത്തെ കുറിച്ച് പറഞ്ഞത്. 

 ഡാനിഷ് ആക്ടിവിസ്റ്റ് തിയേറ്റര്‍ ഗ്രൂപ്പായ സോള്‍വോഗ്‌നെനെക്കുറിച്ചുള്ള മദര്‍ ജോണ്‍സിന്റെ ലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1994-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് സാന്താകോണ്‍ ആരംഭിച്ചത്.ക്രിസ്തുമസിനെയും അവധിക്കാലവുമായി ബന്ധപ്പെട്ട വ്യാപകമായ ഉപഭോക്തൃത്വത്തെയും കളിയാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രാദേശിക പ്രാങ്ക്സ്റ്റര്‍ ഗ്രൂപ്പായ കാക്കോഫോണി സൊസൈറ്റി തെരുവ് നാടകം അവതരിപ്പിച്ചു. 


ഡിസ്‌കോര്‍ഡിയനിസം, മറ്റ് അട്ടിമറി കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സ്വാധീനമുണ്ടായിരുന്ന സാന്റാര്‍ക്കി എന്ന് വിളിക്കപ്പെട്ടിരുന്ന സര്‍റിയലിസ്റ്റ് പ്രസ്ഥാനമായിരുന്നു അവരുടെത്.  1995-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ 100 ??പേര്‍ പങ്കെടുത്ത കക്കോഫോണി സൊസൈറ്റി ഇവന്റില്‍ രണ്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.  1996-ല്‍ പോര്‍ട്ട്ലാന്‍ഡിലേക്കും 1997-ല്‍ സിയാറ്റിലിലേക്കും 1998-ല്‍ ലോസ് ഏഞ്ചല്‍സിലേക്കും ന്യൂയോര്‍ക്കിലേക്കും സാന്താകോണ്‍ ആഘോഷം വ്യാപിച്ചു. ഇന്ന് ഏതാണ്ട് 44 രാജ്യങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ സാന്താകോണ്‍ ആഘോഷങ്ങള്‍ നടക്കുന്നു.  2013 ല്‍ ന്യൂയോര്‍ക്ക് സിറ്റി, ലണ്ടന്‍, വാന്‍കൂവര്‍, ബെല്‍ഫാസ്റ്റ്, മോസ്‌കോ എന്നിവയുള്‍പ്പെടെ 300 നഗരങ്ങളിലാണ് സാന്താകോണ്‍ ആഘോഷം നടന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media