കാബൂളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ 31ന് പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യ; അഫ്ഗാന്‍ വിഷയത്തില്‍ സര്‍വ കക്ഷിയോഗം നാളെ
ദില്ലി: കാബൂളില്‍ നിന്നുള്ള ഒഴിപ്പിയ്ക്കല്‍ നടപടികള്‍ ഓഗസ്റ്റ് 31 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനില്‍ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്കയാത്രയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശിച്ചു.അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ഈ മാസം 31 ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിന് തുടര്‍ച്ച എന്ന രീതിയിലാണ് നാളത്തെ സര്‍വ കക്ഷിയോഗം. അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് വ്യത്യസ്ത വിഷയങ്ങളില്‍ നയപരമായ തിരുമാനം കേന്ദ്ര സര്‍ക്കാരിന് കൈകൊള്ളെണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതീക്ഷിയ്ക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുക.
ഇതുവരെയുള്ള ഒഴിപ്പിയ്ക്കല്‍ നടപടികളുടെ പുരോഗതി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ അറിയിക്കും. യോഗത്തിന് ശേഷമാകും അഫ്ഗാന്‍ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചകളിലെയ്ക്ക് കേന്ദ്രം കടക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുട്ടിനുമായ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. നിലവിലുള്ള അഫ്ഗാന്റെ സാഹചര്യം താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം ചര്‍ച്ചാ വിഷയമായി.