ഇന്‍സ്‌പേസ് ചെയര്‍മാനായി പവന്‍കുമാര്‍ ഗോയങ്ക നിയമിതനായി
ബെംഗളൂരു: പവന്‍കുമാര്‍ ഗോയങ്ക ഇന്‍സ്‌പേസ് ചെയര്‍മാന്‍. നേരത്തെ മുതിര്‍ന്ന ഇസ്രൊ ശാസ്ത്രജ്ഞരെ പരിഗണിച്ചിരുന്ന സ്ഥാനത്തേക്കാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എത്തുന്നത്.
ഇന്‍സ്‌പേസ് കമ്മിറ്റിയിലേക്കുള്ള മറ്റ് 11 അംഗങ്ങളെയും നിയമിച്ചു. ബഹിരാകാശ വകുപ്പ് സെക്രട്ടറി കമ്മിറ്റിയില്‍ അംഗമായിരിക്കും. ഇസ്രൊ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ ഉമാമഹേശ്വരനും സതീഷ് ധവാന്‍ സെന്റര്‍ മേധാവി എ രാജരാജനും സമിതിയിലുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന്‍്രറെ സിഎംഡിയും ബ്രഹ്‌മോസ് എയറോസ്‌പേസ് തലവനും സമിതിയില്‍ സ്ഥാനമുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഡയറക്ടര്‍ ജയന്ത് പാട്ടീലിനെയും ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെയും സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഐഐടി മദ്രാസ് പ്രൊഫസര്‍ പ്രീതി അഖല്യം, ഐഐഎസ്‌സി പ്രൊഫസര്‍ ജോസഫ് മാത്യു എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കഴിഞ്ഞ വര്‍ഷമാണ് ബഹിരാകാശ ഗവേഷണ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്‌പേസ് രൂപീകരിച്ചത്. ഇസ്രൊയുടെ സൗകര്യങ്ങള്‍ മറ്റ് കമ്പനികളുമായി പങ്ക് വയ്ക്കുന്നതിന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഇന്‍സ്‌പേസ് ആയിരിക്കും.