വിപണി ഇന്ന് നേട്ടത്തില്‍ തുടങ്ങി
ഇന്ന് അര ശതമാനം നേട്ടത്തില്‍ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലുള്ള ഉണര്‍ച്ചയുടെ സ്വാധീനം ഇന്ത്യന്‍ വിപണിയിലും ഇന്ന് പ്രതിഫലിക്കുകയാണ്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഉയര്‍ന്ന് 49,350 എന്ന നില രേഖപ്പെടുത്തി (0.82 ശതമാനം നേട്ടം). കൂടുതല്‍ വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,800 മാര്‍ക്കിലേക്കും തിരിച്ചെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് തുടക്കത്തില്‍ മുന്നേറുന്നത്. ഈ ഓഹരികള്‍ 1 ശതമാനത്തോളം നേട്ടം കാഴ്ച്ചവെക്കുന്നുണ്ട്.
നിഫ്റ്റിയില്‍ സൂചികകളും നേട്ടത്തില്‍ത്തന്നെ ഇടപാടുകള്‍ നടത്തുകയാണ്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ സൂചിക 2 ശതമാനത്തിലേറെ ഉയര്‍ച്ച രേഖപ്പെടുത്തി . വെള്ളിയാഴ്ച്ച രാവിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം എത്താന്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ സാധിച്ചിട്ടില്ല. ബിഎസ്ഇ മിഡ്ക്യാപില്‍ 0.3 ശതമാനവും സ്‌മോള്‍ക്യാപില്‍ 0.5 ശതമാനവും വീതം നേട്ടം കാണാം. 25 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഹൗസിങ് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി), അള്‍ട്രാടെക്ക് സിമന്റ്, ഡാബുര്‍ ഇന്ത്യ, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഫൈനാന്‍സ് കമ്പനി, കന്‍സായി നെറോലാക് പെയിന്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കണക്കുകള്‍ വെളിപ്പെടുത്തും.