കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ യാത്രികര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മംഗളൂരു - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. മംഗളൂരു ജങ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് പ്രതിവാര ട്രെയിന്‍ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേക്ക് അതിവേഗ യാത്രയ്ക്കുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇരുദിശകളിലേക്കുമായി എട്ട് സര്‍വീസാണ് സ്‌പെഷ്യല്‍ ട്രെയിന്‍ നടത്തുക. സര്‍വീസും സമയക്രമവും ടിക്കറ്റ് നിരക്കും അറിയാം.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 12, 19, 26, മെയ് 03 തീയതി (ശനിയാഴ്ച) കളില്‍ വൈകീട്ട് 06:00 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:35ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. കേരളത്തില്‍ 15 സ്റ്റോപ്പുകളാണ് ട്രെയനിനുള്ളത്.
മംഗളൂരുവില്‍ നിന്ന് 06:00 മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട് 06:39, കാഞ്ഞങ്ങാട് 06:59, പയ്യന്നൂര്‍ 07:24, കണ്ണൂര്‍ 08:02, തലശേരി 08:24, വടകര 08:54, കോഴിക്കോട് 09:37, തിരൂര്‍ 10:33, ഷൊര്‍ണൂര്‍ 11:45, തൃശൂര്‍ 12:35, ആലുവ 01:25, എറണാകുളം 02:05, ആലപ്പുഴ 03:17, കായംകുളം 03:58, കൊല്ലം 04:47 സ്റ്റേഷനുകള്‍ പിന്നിട്ടാണ് രാവിലെ 06:35 ന് തിരുവനന്തപുരം നോര്‍ത്തിലെത്തുക.
മടക്കയാത്ര 06042 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 13, 20, 27, മെയ് 04 തീയതി (ഞായറാഴ്ച) കളില്‍ വൈകീട്ട് 06:40 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:00 മണിയ്ക്ക് മംഗളൂരുവിലെത്തും. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് 06:40ന് പുറപ്പെട്ടാല്‍ കൊല്ലം 07:57, കായംകുളം 08:28, ആലപ്പുഴ 09:33, എറണാകുളം 10:25, ആലുവ 10:50, തൃശൂര്‍ 11:48, ഷൊര്‍ണൂര്‍ 12:35, തിരൂര്‍ 01:01, കോഴിക്കോട് 01:47, വടകര 02:20, തലശേരി 02:48, കണ്ണൂര്‍ 03:16, പയ്യന്നൂര്‍ 03:45, കാഞ്ഞങ്ങാട് 04:40, കാസര്‍കോട് 05:01 സ്റ്റേഷനുകള്‍ പിന്നിട്ട് രാത്രി 07:00 മണിയ്ക്ക് മംഗളൂരുവിലെത്തും.
ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്‌സാസ് കോച്ച്, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്. സ്‌പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.