കൊളിജീയം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; സര്‍ക്കാര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
 



ദില്ലി: കൊളിജീയം തര്‍ക്കത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കൊളിജീയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രിയാണ് കത്ത് നല്‍കിയത്. കൊളിജീയം-കേന്ദ്രം തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് നിര്‍ദേശം.

ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പുമായി നല്‍കിയിരുന്നു. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതില്‍ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് മൂന്നാമതും നല്‍കി കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായത്. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ് കൊളീജീയം ഓര്‍മ്മിച്ചത്. 

1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശക്കൊപ്പം കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറില്‍ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കിയത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media