നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ് തീരംതൊട്ടു
കാലിഫോര്‍ണിയ: തീവ്ര ചുഴലിക്കാറ്റായ ഐഡ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആഞ്ഞുവീശുന്നു. ലൂസിയാന പ്രവിശ്യയില്‍ വന്‍ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളില്‍ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 200 കിലോമീറ്ററിലധികം വേ?ഗത്തിലാണ് കാറ്റ് വീശുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്ഡ ഷെല്‍ ബീച്ചില്‍ 7അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാന്‍ഡില്‍ ആറ് അടിയും വെള്ളം ഉയര്‍ന്നു.