എല്‍ജിക്കെതിരെയുള്ള സമരം പിന്‍വലിച്ചു
കോഴിക്കോട്: എല്‍.ജി ഇലക്ട്രോണിക്‌സിനെതിരെ ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്റ് അപ്ലയന്‍സസ് കേരള ( ഡാറ്റ കേരള) നടത്തി വന്നിരുന്ന നിസഹകരണ സമരം പിന്‍വലിച്ചു. ഡാറ്റ കേരള സംസ്ഥാന ഭാരവാഹികളും എല്‍ജി കമ്പനി പ്രതിനിധികളും എറണാകുളത്തുവച്ചു നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം. കോഴിക്കോട് ജില്ലയിലെ സമരവും പിന്‍വലിച്ചതായി ഡാറ്റ കേരള കോഴിക്കോട് ജില്ലാ പ്രസിഡന്റ് തോമസ് ചെല്ലന്തറയില്‍, സെക്രട്ടറി പ്രശാന്ത്.ഇ എന്നിവര്‍ അറിയിച്ചു.