വിപണിയില്‍ ആശങ്ക പിടിമുറുക്കുന്നു. ഇന്ന് നഷ്ടത്തില്‍ വ്യാപാരം തുടങ്ങി
കോവിഡ് കേസുകള്‍ വിപണിയില്‍ ആശങ്ക പിടിമുറുക്കുന്നു. തിങ്കളാഴ്ച്ച വന്‍ നഷ്ടത്തില്‍ ചുവടുവെച്ചാണ് വിപണി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. രാവിലെ സമയം 9.20 -ന് ബോംബെ സൂചിക 1053.55 പോയിന്റ് ഇടറി 47,778.75 എന്ന നിലയിലേക്ക് കൂപ്പുകുത്തി (2.16 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 332.45 പോയിന്റ് ചോര്‍ന്ന് 14,285.50 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (2.16 ശതമാനം തകര്‍ച്ച). സെന്‍സെക്‌സിലെ എല്ലാ ഓഹരികളും കാര്യമായ നഷ്ടം നേരിടുന്നുണ്ട്. കൂട്ടത്തില്‍ ബാങ്കിങ്, സാമ്പത്തികകാര്യ ഓഹരികളില്‍ വന്‍ നഷ്ടം കാണാം. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യപാരം തുടരുന്നത് . സണ്‍ ഫാര്‍മ, ടിസിഎസ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ 1 ശതമാനത്തിന് താഴെ നേട്ടം കുറിക്കുന്നുണ്ട്.
തിങ്കളാഴ്ച്ച രാവിലെ ഇന്ത്യയുടെ വിഐഎക്‌സ് സൂചിക 10 ശതമാനത്തിലേറെ ചാടി 22.5 പോയിന്റ് നിലയിലേക്ക് ചുവടുവെയ്ക്കുന്നത് വിപണി കണ്ടു. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന സൂചികയാണ് വിഐഎക്‌സ്. എന്‍എസ്ഇയിലുള്ള എല്ലാ മേഖലാ സൂചികകളും വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികയായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റിയെക്കാളും മോശം അവസ്ഥയിലാണ് മുന്നേറുന്നത്. വ്യവസായം അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4.7 ശതമാനം വരെ താഴോട്ടു പോയി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും 2.8 ശതമാനം വീതം തകര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എസിസി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ക്രിസില്‍, ഏജിയോ പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, പ്രതീക് പാനല്‍സ്, റെസ്‌പോണ്‍സ് ഇന്‍ഫോര്‍മാറ്റിക്‌സ്, ശ്രീചക്ര സിമന്റ് എന്നീ കമ്പനികള്‍ തിങ്കളാഴ്ച്ച സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുകയാണ്. മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ ഓഹരികളും ഇന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏപ്രില്‍ 7 മുതല്‍ 9 വരെ നടന്ന പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1.36 മടങ്ങാണ് കമ്പനിയുടെ ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഓഹരിയൊന്നിന് 486 രൂപയാണ് ഇഷ്യൂ വില.