കൊച്ചി:കരള്‍ രോഗത്തെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ കഴിയുന്ന സനിമാതാരം ബാലയ്ക്ക് മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് നിര്‍മാതാവ് ബാദുഷ. അമൃതയില്‍ ബാലയെ സന്ദര്‍ശിച്ച ശേഷം ഫെയ്‌സ് ബുക്കിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു.
നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുകയെന്നാണ് ബാദുഷ എഫ്ബിയില്‍ കുറിച്ചത്.