തിരുവനന്തപുരം: കോര്‍പ്പറേറ്റുകളുമായി കൂട്ടു ചേര്‍ന്ന് രാജ്യത്തെ തെഴിലാളികളെ തെരുവാധാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയിസ് ആന്റ് പ്രൊഫഷണല്‍സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ദേശീയ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. അല്ലാത്ത പക്ഷം ശക്തമായ പോരാട്ടത്തിനു തയ്യാറാവുമെന്ന് ട്രിവാന്‍ഡ്രം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ ഹൈക്കോടതി - സൂപ്രീം കോടതി വിധികള്‍ മറികടന്ന് കേസ് നീട്ടിക്കൊണ്ടുപോകുന്ന നടപടിയെ യോഗം അപലപിച്ചു.
ഐഎന്‍ടിയുസി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സീനിയര്‍ സെക്രട്ടറിയുമായ ജഗദീശ് രാജ് ശ്രീമാലി യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എപ്ലോയിസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ദേശീയ പ്രസിഡന്റും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയുമായ ഡോ.എം.പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റുമായ നൈഷാദ് ദേശായ് , സെന്‍ട്രല്‍ ഗവ. എംപ്ലോയിസ് ദേശീയ ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും ഫെഡറേഷന്‍ ട്രഷററുമായ എന്‍.എസ് പിള്ള, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. ഹരീന്ദ്രന്‍, ഫെഡറേഷന്‍ മഹിളാ വിഭാഗം ദേശീയ പ്രസിഡന്റ് മഹാലക്ഷ്മി പിള്ള, ഐഎന്‍ടിയുസി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംരാജ് തിവാരി, ഫെഡറേഷന്‍ മദ്ധ്യപ്രദേശ സംസ്ഥാന പ്രസിഡന്റ് വിജയ്സിംഗ് രഘുവംശി, ഫെഡറേഷന്‍ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ദേശായ്, ഫെഡറേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്‍, സെക്രട്ടറി കെ.പത്മകുമാര്‍, വിപിന്‍ ചന്ദ്ര പട്ടേല്‍ (ഗുജറാത്ത്), കെ.പി. കോശല്‍ റാം (തമിഴ്നാട്), ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിഗ് സെക്രട്ടറി അഡ്വ. എ.വി. രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വിജയകുമാര്‍, വി.കെ. നാരായണന്‍ നായര്‍, വി. രാജു, ലക്ഷ്മി നാരായണന്‍ പാഠക് എന്നിവര്‍ സംസാരിച്ചു