ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം.
വിപണി വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും സൂചികകൾ തുടർന്ന് നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മർദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
സെൻസെക്‌സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത് തുടർന്ന് നഷ്ടത്തിലാകുകയുംചെയ്തു. സെൻസെക്‌സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. അല്പ സമയത്തിനകം നഷ്ടത്തിലാകുകയുംചെയ്തു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനം നഷ്ടംനേരിട്ടു.
ടൈറ്റാൻ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, സൺ ഫാർമ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ബോഷ്, സീ എന്റർടെയ്ൻമെന്റ്, എച്ച്പിസിഎൽ, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, ടോറന്റ് പവർ ഉൾപ്പടെ 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്ന കമ്പനികൾ .