എസ്ബിഐ ഭവന വായ്പകള്‍ കുറഞ്ഞ നിരക്കില്‍; മാര്‍ച്ച് വരെ പ്രോസസ്സിങ് ഫീസ് വേണ്ട
കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഭവന വായ്പകള്‍ കുറഞ്ഞ നിരക്കില്‍. , മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്കുള്ള പ്രോസസ്സിംഗ് ഫീസ് ഉണ്ടായിരിക്കില്ല. പ്രതിവര്‍ഷം 6.80 ശതമാനം വരെ പലിശനിരക്കിലാണ് ഹോം ലോണുകള്‍ ലഭ്യമാകുക.
ഭവനവായ്പ വിഭാഗത്തില്‍ 34 ശതമാനം വിപണി വിഹിതവും എസ്ബിഐയ്ക്കാണ്. പ്രതിദിനം ശരാശരി ആയിരത്തോളം ഭവനവായ്പ ഉപഭോക്താക്കളാണ് ബാങ്കിനുള്ളത് . 30 ബേസിസ് പോയിന്റുള്‍ വരെയുള്ള പ്രത്യേക പലിശ ഇളവുകളും ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ഭവനവായ്പ വെബ്സൈറ്റ് വഴിയോ യോനോ ആപ്പ് വഴിയോ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിയ്ക്കും.
പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2020 ഡിസംബര്‍ വരെ എസ്ബിഐ രണ്ട് ലക്ഷത്തോളം ഭവനവായ്പകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളായി എസ്ബിഐയുടെ റിയല്‍ എസ്റ്റേറ്റ് ഹൗസിംഗ് ബിസിനസ് അഞ്ച് മടങ്ങ് ഉയര്‍ന്നിട്ടുണ്ട് 2011 ലെ 89,000 കോടിയില്‍ നിന്ന് 2021 ല്‍ 5 ലക്ഷം കോടിയായി ആണ് ബിസിനസ് ഉയര്‍ന്നത് .
എസ്ബിഐ ഭവന വായ്പ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക സര്‍വീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 7208933140.0 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ ഭവനവായ്പയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാം. നിലവിലെ ഭവന വായ്പാ ആനുകൂല്യങ്ങള്‍ 2021 മാര്‍ച്ചില്‍ അവസാനിക്കും എന്നാണ് സൂചന