നേരിയ നേട്ടത്തോടെ വിപണിക്ക് തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 49 പോയന്റ് ഉയര്‍ന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടൈറ്റാന്‍, ബജാജ് ഓട്ടോ, എല്‍ആന്റ്ടി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ്, നെസ്ലെ, റിലയന്‍സ്, ഭാരതി എയര്‍ ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഡോ. റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. മിഡ്, സ്‌മോള്‍ ക്യാപുകളില്‍ നേട്ടം തുടരുകയാണ്. ഇരു സൂചികകളും 0.40 ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി മീഡിയ, റിയാല്‍റ്റി, എഫ്എംസിജി, ഓട്ടോ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ബാങ്ക്, ഫിനാന്‍ഷ്യന്‍ സര്‍വീസസ് തുടങ്ങിയ ഓഹരി സൂചികകള്‍ മാത്രമാണ് നഷ്ടത്തില്‍.