ആലുവ : തൊഴിലാളികള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പ് നല്‍കിയിരുന്ന കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന തൊഴിലാളി വിരുദ്ധമായ പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിച്ച് പഴയ തൊഴില്‍ നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആലുവ ഹോട്ടല്‍ മഹാനമിയില്‍ ചേര്‍ന്ന യോഗം ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ടും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയുമായ ഡോ എം.പി പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം.കെ ബീരാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാമകൃഷ്ണന്‍, കെ. ഹരികുമാര്‍, ടി.ടി പൗലോസ്, പി.പി വിജയകുമാര്‍, കെ.സി അബ്ദുല്‍ റസാക്ക്, അഡ്വ എ.വി രാജീവ്, എം. സതീഷ് കുമാര്‍, അഡ്വ കെ.എം കാതിരി, ആന്റണി റോബര്‍ട്ട്, ബോസ് അടിമാലി, ലിന്‍സി, മറിയക്കുട്ടി, കെ.ബി ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു