ബഹിരാകാശത്ത് ആദ്യ ഹോട്ടല്‍ ഒരുങ്ങുന്നു
ദില്ലി: അവധിക്കാലം ചെലവഴിയ്ക്കാന്‍ പുതിയ സ്ഥലങ്ങള്‍ തേടുന്നവര്‍ ഇനി ബഹിരാകാശ യാത്രകള്‍ ആസൂത്രണം ചെയ്ത് തുടങ്ങും. ബഹിരാകാശ യാത്രികര്‍ക്ക് മാത്രമല്ല. എല്ലാവര്‍ക്കും ബഹിരാകാശ യാത്ര നടത്താമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ഹോട്ടല്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്നു. 2027 ആകുമ്പോഴേക്കും ഹോട്ടല്‍ യാഥാര്‍ത്ഥ്യമാകും എന്നാണ് സൂചന. ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പ്പറേഷന്‍ എന്ന കമ്പനിയാണ് ഈ സ്വപ്ന പദ്ധതിയ്ക്ക് പിന്നില്‍. കമ്പനി അടുത്തിടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു, ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വോയജര്‍ സ്റ്റേഷന്‍ എന്ന പേരിലുള്ള ആഢംബര ഹോട്ടലില്‍ 400 റൂമുകളുണ്ടായിരിക്കും, റസ്റ്റൊറന്റ്, ജിം, സ്പാ, സിനിമ തിയ്യെറ്ററുകള്‍ എന്നീ സൗകര്യങ്ങളും ഹോട്ടലില്‍ ഉണ്ടാകും. . വിനോദ സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും ഉപഗ്രഹങ്ങളിലെ വിസ്മയക്കാഴ്ചകളും കാണാം.
ഗ്രഹത്തിന് പുറത്ത് കറങ്ങുന്ന ഭീമന്‍ ചക്രം എന്ന് തോന്നിപ്പിയ്ക്കുന്നതാണ് ചിത്രത്തിലെ ഹോട്ടല്‍ മാതൃകകള്‍., കൃത്രിമ ഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുക എന്നാണ് സൂചന. ബഹിരാകാശ ഏജന്‍സികളെ മാത്രമല്ല, ബഹിരാകാശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടുള്ളതാണ് ആഡംബര ഹോട്ടല്‍ എന്ന് ഹോട്ടല്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ഹോട്ടല്‍ സജ്ജീകരിയ്ക്കുന്നത്. ബഹിരാകാശ യാത്രികരെ പോലെ സ്‌പേസ് സ്യൂട്ട് ഒന്നുമില്ലാതെ ഭൂമിയിലെ പോലെ തന്നെ ബഹിരാകാശത്തും സഞ്ചാരികള്‍ക്ക് സമയം ചെലവഴിയ്ക്കാന്‍ ആകുന്ന രീതിയിലാണ് ഹോട്ടല്‍ നിര്‍മാണം. എന്തായാലും ബഹിരാകാശ യാത്രയ്ക്കും ആഡംബര ഹോട്ടല്‍ താമസത്തിനും ഒക്കെ നല്ലൊരു തുക ചെലവാകും. 2.5 കോടി ഡോളര്‍ എങ്കിലും യാത്രയ്ക്ക് ചെലവു വരും എന്നാണ് സൂചന. അതുകൊണ്ട് തന്നെ തുടക്കത്തില്‍ അതിസമ്പന്നര്‍ക്കാകും ബഹിരാകാശ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാന്‍ ആകുക