വ്യോമസേനയ്ക്ക് കരുത്തേകാന്‍ 56 സി-295 വിമാനങ്ങള്‍ ; 22,000 കോടിയുടെ കരാര്‍ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം 


ന്യൂഡല്‍ഹി : വ്യോമസേനയ്ക്ക് കരുത്തേകാന്‍ 56 സി-295 മീഡിയം സൈനിക വിമാനങ്ങള്‍ വാങ്ങുന്നു. ഇതിനായി 22,000 കോടിയുടെ വിമാന കരാര്‍ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് സ്‌പേസ് ആന്‍ഡ് സ്‌പേസുമായി കേന്ദ്ര പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു. 

വ്യോമസേനയുടെ പക്കല്‍ ഇപ്പോഴുള്ള  Avro-748ന് പകരക്കാരനായാണ് c-295 വിമാനങ്ങള്‍ എത്തുന്നത്. 510 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് സംഘര്‍ഷ മേഖലകളിലേക്ക് സൈനികരെയും വസ്തുക്കളെയും എത്തിക്കാന്‍ സാധിക്കും. 

16 വിമാനങ്ങള്‍ സ്‌പെയിനില്‍ നിര്‍മ്മിക്കും. 48 മാസത്തിനുള്ളില്‍, നിര്‍മാണം പൂര്‍ത്തിയാക്കി പൂര്‍ണ്ണസജ്ജമായ വിമാനങ്ങള്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനി ഇന്ത്യക്ക് കൈമാറും. ബാക്കി 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. 

എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കണ്‍സോര്‍ഷ്യമാണ് നാല്‍പ്പതു വിമാനങ്ങള്‍ നിര്‍മിക്കുക. കരാര്‍ നിലവില്‍ വന്ന് പത്തുവര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളും നിര്‍മ്മിച്ച് വ്യോമസേനയ്ക്ക് കൈമാറണം. 

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതോടെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലും ആന്‍ഡമാന്‍ നിക്കോബാറിലും വേഗത്തിലെത്താന്‍ സാധിക്കുന്നതും, വ്യോമസേനയ്ക്ക് തന്ത്രപരമായി കൂടുതല്‍ കരുത്ത് പകരുമെന്നും സേനാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media