വിപണി ഉണർവിൽ,സെൻസെക്‌സിൽ 384 പോയന്റ് നേട്ടത്തോടെ തുടക്കം.
പോയ വാരത്തിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്‌സ് 384 പോയന്റ് നേട്ടത്തിൽ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയർന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ലോക വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും നേട്ടം കുറിച്ചത് . വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഓഗസ്റ്റിൽമാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയിൽ നിക്ഷേപിച്ചത് . ഈ സാമ്പത്തിക സൂചകകങ്ങൾ നൽകിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകർഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ഫാർമ ഓഹരികളും കുതിപ്പ് നിലനിർത്തി. ടാറ്റ സ്റ്റീൽ, എച്ച്‌സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.