അമ്മയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ചു;ഭരണസമിതി പിരിച്ചു വിട്ടു


കൊച്ചി:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ 'അമ്മ'യില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അമ്മയുടെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ ആരോപിക്കപ്പെട്ട സാഹചര്യത്തില്‍  ധാര്‍മിക  ഉത്തരവാദിത്വം ഏറ്റെടുത്ത്  രാജിവയ്ക്കുന്നു എന്നാണ്   വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. രണ്ടു മാസത്തിനകം ജനറല്‍ ബോഡി  ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കൂട്ടരാജിക്കു പിന്നാലെ അമ്മയുടെ ഓഫീസും അടച്ചു പൂട്ടിയിട്ടുണ്ട്. 

ആരോപണങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നില്ലെന്നും രാജിവ്ക്കുകയാണെന്നും  മോഹന്‍ലാല്‍  അറിയിക്കുകയായിരുന്നു. ലാല്‍ രാജി അറിയിച്ചതോടെ  മറ്റ് അംഗങ്ങളും രാജി സന്നദ്ധത അറിയിക്കുകയും തുടര്‍ന്ന്  കൂട്ട രാജിയിലൂടെ ഭരണ സമിതി പിരിച്ചു വിടാമെന്ന ധാരണയിലെത്തുകയായിരുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media