വിപണി നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടംതുടരുന്നു. സെന്‍സെക്സ് ഇതാദ്യമായി 61,000 കടന്നു. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ മൂന്നുശതമാനത്തോളം കുതിപ്പുണ്ടായി.
388 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 61,125ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ, 117 പോയന്റ് ഉയര്‍ന്ന് 18, 279 നിലവാരത്തിലുമെത്തി.
വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്സിഎല്‍ ടെക്നോളജീസ്, ഡെണ്‍ നെറ്റ് വര്‍ക് ഉള്‍പ്പടെ 21 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 5,421 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.9ശതമാനമാണ് വര്‍ധന.