സൗരവ് ഗാംഗുലി ആശുപത്രിയില്‍
കൊല്‍ക്കത്ത: : ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഗാംഗുലിക്ക് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കും എന്നാണ് സ്ഥിരീകരിക്കാത്ത മ റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. സൗരവ് ഗാംഗുലിക്ക് നേരിയ ഒരു ഹൃദയാഘാതം ഉണ്ടായെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ഗാംഗുലി ആശുപത്രിയിലാണ്. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റില്‍ പറയുന്നു