നായ കുറുകെ ചാടി; വണ്ടി മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു
ആലപ്പുഴ; തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് ചന്തിരൂർ പഴയ പാലത്തിനു സമീപമായിരുന്നു അപകടമുണ്ടായത്.
നായ കുറുകെ ചാടിപ്പോൾ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിൽ നിന്നു തെറിച്ചുപോയ ഷീല തലയടിച്ചാണ് വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂർ പാലം ഓട്ടോ സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ്. ലെവിൻ തോമസ് ലെഹ്നാ തോമസ് എന്നിവർ മക്കളാണ്