വിപണിയിൽ ഉണർവ് സെൻസെക്‌സ് 50,000 കടന്നു: നിഫ്റ്റി 14,900ന് മുകളിലുമെത്തി.
തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാംദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്‌സ് 50,000 തിരിച്ചുപിടിച്ചു. 380 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 50,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 114 പോയന്റ് ഉയർന്ന് 14,926ലിലുമെത്തി. ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ,ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ ലൈഫ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് തുടങ്ങിയ സൂചികകളും 0.6ശതമാനത്തോളം ഉയർന്നു.