കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ ഇടിവ്
കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വിലയില്‍ ഇടിവ്. ഇന്ന് ഉച്ചവരെ പത്ത് ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്.തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റ ഓഹരികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്‌സിന്റെ ഓഹരി വ്യാപാരം നടക്കുന്നത്. 183.65 രൂപയാണ് നിലവിലെ ഓഹരി വില.
തെലങ്കാനയില്‍ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് സാബുവിന്റെ തെലങഅകാനയിലേക്കുള്ള ചുവടുമാറ്റം. കേരളത്തില്‍ ഉദ്യേഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെന്ന് ആരോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്ന് പിന്മാറിയത്.
വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്‍ഡോ നടപ്പാക്കിയെന്ന്് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് സൂബു കുറ്റപ്പെടടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറഅറഴും നല്ല വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവും ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാബു പറഞ്ഞു.