5ജി കരുത്തില്‍ റിയല്‍മി X7, പ്രോ വിപണിയില്‍; വില 19,999 രൂപ മുതല്‍
5ജി ഫോണുകള്‍ക്ക് വില കുറയുകയാണ്. ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളില്‍ 5ജി കണക്ടിവിറ്റി ഇപ്പോഴും അകലെയാണെങ്കിലും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും ഇത് നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിലക്കുറവ് കൈമുതലായി വണ്‍പ്ലസ് നോര്‍ഡ്, വിവോ V20 പ്രോ, മോട്ടോ ജി 5ജി തുടങ്ങിയ 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഈ ശ്രേണിയിലേക്കുള്ള റിയല്‍മിയുടെ താരം റിയല്‍മി X7 എത്തി.
റിയല്‍മി X7 5ജി എന്ന അടിസ്ഥാന മോഡലും റിയല്‍മി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേര്‍ന്നതാണ് റിയല്‍മി X7 ശ്രേണി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വില്പനക്കെത്തിയിരിക്കുന്ന റിയല്‍മി X7-ന് യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് വില. 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് പതിപ്പില്‍ മാത്രം ലഭ്യമായ റിയല്‍മി X7 പ്രോ പതിപ്പിന് 29,999 രൂപയാണ് വില.
നെബുല, സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളില്‍ വാങ്ങാവുന്ന റിയല്‍മി X7 5ജിയുടെ വില്പന ഈ മാസം 12-ാം തിയതി മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി വെബ്സൈറ്റുകള്‍ മുഖേന ആരംഭിക്കും. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന പ്രോ പതിപ്പിന്റെ വില്പന മാസം 10-ാം തിയതി മുതല്‍ ആരംഭിക്കും.
ലോഞ്ചിന്റെ ഭാഗമായി ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റിയല്‍മി X7 ഫോണുകള്‍ വാങ്ങുമ്പോള്‍ 2,000 രൂപയുടെ ക്യാഷ്ബാക്കും, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ക്യാഷ്ബാക്കും റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ഫ്‌ളിപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്‌ഗ്രേഡ് ആണ് മറ്റൊരു രസകരമായ ഓഫര്‍. റിയല്‍മി X7 ഫോണുകള്‍ 70 ശതമാനം വിലയ്ക്ക് വാങ്ങാനും ബാക്കി ഒരു വര്‍ഷത്തിന് നല്‍കാനുമുള്ള അവസരമാണ് ഫ്‌ളിിപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്‌ഗ്രേഡ് ഒരുക്കുന്നത്. ഇത് താത്കാലികമായി റിയല്‍മി X7 5ജിയുടെ 6 ജിബി + 128 ജിബി വേരിയന്റിന് 13,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 15,399 രൂപയുമാക്കി കുറക്കുന്നു. 20,999 രൂപയായി റിയല്‍മി X7 പ്രോ 5ജിയുടെ വിലയും കുറയും.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ റിയല്‍മി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയല്‍മി X7 5ജി പ്രവര്‍ത്തിക്കുന്നതെങ്കിലും ഉടന്‍ പുറത്തിറങ്ങുന്ന റിയല്‍മി UI 2.0 അപ്‌ഡേയ്റ്റ് സ്മാര്‍ട്ട്‌ഫോണിന് ലഭിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയ്ക്ക് 180Hz ടച്ച് സാമ്പിള്‍ റേറ്റും 600 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ്സുമുണ്ട്. മാലി-ജി 57 എംസി 3 ജിപിയുവുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 800 U 5ജി SoC പ്രോസസ്സര്‍ ആണ് ഹാന്‍ഡ് സെറ്റിന്.
64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് റിയല്‍മി X7 5ജിയ്ക്ക്. മുന്‍വശത്ത്, എഫ് / 2.5 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ ക്യാമെറായാണ്. 0W സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,310mAh ബാറ്ററിയാണ് റിയല്‍മി X7 5ജിയ്ക്ക്. 5ജി കൂടാതെ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ റിയല്‍മി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി X7 പ്രോ 5ജിയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, 240 Hz വരെ ടച്ച് സാമ്പിള്‍ റേറ്റ്, 91.6 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ്. അഞ്ചാം തലമുറ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 1000+ SoC പ്രോസസറും മാലി-ജി 77 ഗ്രാഫിക്‌സുമാണ് ഫോണിന്റെ കരുത്ത്. 8 ജിബി എല്‍പിഡിഡിആര്‍ 4 എക്സ് റാം ആണ് ഹാന്‍ഡ് സെറ്റിന്.
എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് ഫോണില്‍. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍ (എഫ് / 2.25 ലെന്‍സ്), 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ലെന്‍സ് (എഫ് / 2.0 ലെന്‍സ്), 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് (എഫ് / 2.4 ലെന്‍സ്) എന്നിവയാണ് മറ്റുള്ള ക്യാമെറകള്‍. എഫ് / 2.45 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഹാന്‍ഡ്‌സെറ്റിനുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. 65W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി X7 പ്രോ 5ജിയ്ക്ക്.