Lava Agni 5G: ലാവയുടെ ആദ്യ 5ജി ഫോണ്‍ നവംബര്‍ 9ന് അവതരിപ്പിക്കും
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ LAVA അതിന്റെ ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ലാവയുടെ ആദ്യത്തെ 5G സ്മാര്‍ട്ട്ഫോണിന് അഗ്‌നി 5G ( Lava Agni 5G )എന്നാണ് പേരിട്ടിരിക്കുന്നത്. നവംബര്‍ 9 ന് കമ്പനി ഇത് അവതരിപ്പിക്കും. കമ്പനി വെബ്സൈറ്റില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലാവ അഗ്‌നി 5ജിയുടെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഫോണിന് പഞ്ച്ഹോള്‍ ഡിസ്പ്ലേയുണ്ട്, കൂടാതെ 90Hz റീഫ്രഷ് റേറ്റ് സപ്പോര്‍ട്ടും ഇതിനൊപ്പം നല്‍കും. മീഡിയടെക് ഡൈമെന്‍സിറ്റി 810 5G പ്രോസസര്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കും.
സ്റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവം നല്‍കുന്ന ആന്‍ഡ്രോയിഡ് 11 ആയിരിക്കും ലാവ അഗ്‌നി 5 ജിയില്‍ ഉണ്ടാകുക. ഡെഡിക്കേറ്റഡ് ഗെയിമിംഗ് മോഡും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കും. ഈ സവിശേഷത ഔദ്യോഗിക ലിസ്റ്റിംഗിലും എഴുതിയിട്ടുണ്ട്.
ലാവ അഗ്‌നി 5Gയില്‍ 5,000mAh ബാറ്ററി നല്‍കും. ഫാസ്റ്റ് ചാര്‍ജിംഗ് ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമല്ല. ഫോണില്‍ നാല് പിന്‍ ക്യാമറകളും മൊഡ്യൂളിന് എല്‍ഇഡി ഫ്‌ലാഷ് ഉണ്ടായിരിക്കും.