200 ദിവസ നിക്ഷേപത്തില്‍ 28 ലക്ഷം പുതിയ പോളിസിയുമായി എല്‍ഐസി
സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്കും എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.
ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. എല്‍ഐസി ജീവന്‍ പ്രഗതി എന്ന പദ്ധതിയിലൂടെ ദിവസേന 200 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 28 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
നിക്ഷേപകര്‍ക്ക് മരണ സാധ്യതാ പരിരക്ഷ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്‍ഐസി ജീവന്‍ പ്രഗതി യോജന ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ഐആര്‍ഡിഎയുടെ നയങ്ങള്‍ പിന്തുടരുകയും ചെയ്തുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഐസി ജീവന്‍ പ്രഗതി പോളിസി പ്രകാരം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 28 ലക്ഷം രൂപയുടെ നേട്ടം നിക്ഷേപകന് ലഭിക്കണമെങ്കില്‍ ഓരോ മാസവും ഏകദേശം 6,000 രൂപയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്. അതായത് ഒരോ ദിവസവും 200 രൂപ നിക്ഷേത്തിനായി മാറ്റി വച്ചാല്‍ മതിയാകും. 20 വര്‍ഷം ഇതേ രീതിയില്‍ പദ്ധതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ മെച്യൂരിറ്റി കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ പക്കല്‍ 28 ലക്ഷം രൂപയുണ്ടാകും. ഇതിന് പുറമേ 15,000 രൂപ പെന്‍ഷനും നല്‍കും. എല്‍ഐസിയുടെ ഈ പദ്ധതിയ്ക്ക് കീഴില്‍ മെച്യൂരിറ്റി തുകയ്ക്ക് പുറമേ റിസ്‌ക് പരിരക്ഷാ നേട്ടങ്ങള്‍ കൂടി നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന്റെ ഓരോ 5 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പരിരക്ഷ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ചുരുങ്ങിയ ഗ്യാരണ്ടീഡ് തുക മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷമാണ് നോമിനിയ്ക്ക് നല്‍കുക. നോമിനിയായി ചേര്‍ക്കപ്പെട്ട വ്യക്തികള്‍ക്ക് നിക്ഷേപകന്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഒരു ബോണസ് തുകയും എല്‍ഐസി ജീവന്‍ പ്രഗതി പോളിസിയ്ക്ക് കീഴില്‍ നല്‍കും 12 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും എല്‍ഐസി ജീവന്‍ പ്രഗതി പോളിസിയില്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. 45 വയസ്സാണ് നിക്ഷേപം ആരംഭിക്കുന്നതിനുള്ള പരമാവധി പ്രായം. പോളിസിയുടെ നേട്ടങ്ങള്‍ ലഭ്യമാകുന്നതിനായി ഏറ്റവും ചുരുങ്ങിയത് 12 വര്‍ഷമെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്. എല്‍ഐസി ജീവന്‍ പ്രഗതി പോളിസിയുടെ പരമാവധി നിക്ഷേപ കാലയളവ് 20 വര്‍ഷമാണ്. നിക്ഷേപിച്ച ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം തുകയില്‍ മാറ്റം ഉണ്ടാകില്ല. 6 മുതല്‍ 10 വരെയുള്ള വര്‍ഷങ്ങളില്‍ തുകയില്‍ 25 ശതമാനം മുതല്‍ 125 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും. 11 മുതല്‍ 15 വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപ തുകയില്‍ 150 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും. 20 വര്‍ഷം വരെ തുക പിന്‍വലിച്ചില്ല എങ്കില്‍ 200 ശതമാനം വരെ തുക ഉയരും. ഈ രീതിയിലാണ് എല്‍ഐസി ജീവന്‍ പ്രഗതി പോളിസി നിക്ഷേപത്തിന്റെ ഘടന. ഉദാഹരണത്തിന് ഒരു വ്യക്തി 2 ലക്ഷം രൂപയുടെ പോളിസി എടുത്തു എന്ന് കരുതുക. ആദ്യത്തെ 5 വര്‍ഷം കവറേജ് തുകയില്‍ മാറ്റം ഉണ്ടാകില്ല. 6 മുതല്‍ 10 വര്‍ഷത്തിനിടെ ഇത് 2.5 ലക്ഷമായും 11 മുതല്‍ 15 വര്‍ഷത്തിനിടെ കവറേജ് തുക 3 ലക്ഷമായും ഉയരും. 16 മുതല്‍ 20 വര്‍ഷത്തിനിടെയാണ് പോളിസി എടുത്ത വ്യക്തി മരണപ്പെടുന്നത് എങ്കില്‍ 4 ലക്ഷവും നോമിനിക്ക് ലഭിക്കും. അപകട മരണം, അംഗഭംഗം സംഭവിക്കല്‍ തുടങ്ങിയവയും ജീവന്‍ പ്രഗതി സ്‌കീമിന്റെ പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രീമിയം തുക കൂടുതലായി നല്‍കേണ്ടതുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80-സി പ്രകാരമുള്ള നികുതി ഇളവുകള്‍ പ്രീമിയം തുകയ്ക്കും മെച്യൂരിറ്റി തുകയ്ക്കും ലഭിക്കുമെന്നതും നിക്ഷേപകര്‍ക്ക് നേട്ടമാണ്.