റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി മറ്റ് രാജ്യങ്ങളിൽ നിന്ന് റെംഡിസിവർ ഇറക്കുമതി ആരംഭിച്ച് ഇന്ത്യ. 75,000 വയലുകൾ അടങ്ങിയ ആദ്യ ചരക്ക് ഇന്ന് എത്തിച്ചേരും.എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, ഗിലെയാദ് സയൻസസ് യുഎസ്എ, ഈജിപ്ഷ്യൻ ഫാർമ കമ്പനി, ഇവാ ഫാർമ എന്നിവയിൽ നിന്ന് 4,50,000 വയൽ റെംഡെസിവിർ ഓർഡർ ചെയ്തതായി സർക്കാർ അറിയിച്ചു.അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ 75,000 മുതൽ 1,00,000 വരെ വയൽ ഗിലെയാദ് സയൻസസ് അയയ്ക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. മെയ് 15 നകം ഒരുലക്ഷം എണ്ണവും വിതരണം ചെയ്യും.
റെംഡെസിവിർ കയറ്റുമതി ചെയ്യുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്. 2021 , ഏപ്രിൽ 20 ലെ റവന്യൂ വകുപ്പ്ന്റെ വിജ്ഞാപനം -പ്രകാരം റെംഡെസിവിർ കുത്തിവയ്പ്പ്, അതിന്റെ എപിഐ, റെംഡെസിവിർ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബീറ്റ സൈക്ലോഡെക്സ്റ്റ്രിൻ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ 2021 ഒക്ടോബർ 31 വരെ ഒഴിവാക്കിയിരുന്നു .