അബുദാബിയില്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനം ഫെബ്രുവരി 21 മുതല്‍
അബുദാബി: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദര്‍ശനമായ ഐഡെക്‌സ്, നാവെഡെക്‌സ് എന്നിവയും ഫെബ്രുവരി 21 മുതല്‍ 25 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ഫെബ്രുവരി 22ന് ബിസ്‌നസ് സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിന് പുറമേയാണിത്.
പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, നൂതന സങ്കേതങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. ദേശീയ പ്രതിരോധ മേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതും സുപ്രധാന അന്താരാഷ്ട്ര കമ്പനികള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദര്‍ശനം വേദിയാകും. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള നാവിക കപ്പലുകള്‍ പ്രദര്‍ശനത്തിന് എത്തുമെന്ന്് സംഘാടക സമിതി പറഞ്ഞു. ഇവ മറീനയിലാണ് പ്രദര്‍ശിപ്പിക്കുക.