ബിയര്‍ പ്രേമികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്നും പുറത്തുവന്നത്. ചൈനയിലെ വമ്പന്‍ മദ്യ നിര്‍മ്മാതാക്കളായ സിങ്ടോയുടെ നിര്‍മ്മാണശാലക്കകത്ത് നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒരേ പോലെ ആശങ്കയിലായിരിക്കും. കാരണം സിങ്ടോ ഫാക്ടറിയില്‍ ബിയര്‍ ചേരുവകള്‍ അടങ്ങിയ കണ്ടെയ്നറില്‍ മൂത്രമൊഴിക്കുന്ന തൊഴിലാളിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബിയര്‍ ചേരുവയില്‍ ഈ തൊഴിലാളിയുടെ മുത്രം ഒഴിക്കല്‍ പരിപാടി ഇവിടുത്തെ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ ശരവേഗത്തിലാണ് വൈറലായത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനകം കണ്ടത്. വലിയ രോഷത്തോടെ ഷെയര്‍ ചെയ്യുന്നവരും കുറവല്ല. ആയിരക്കണക്കിന് ആളുകള്‍ ബിയര്‍ കമ്പനിയെ വിമര്‍ശിച്ച് കൊണ്ട് കമന്റ് ഇടുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ വിശ്വാസ്യത തന്നെയാണ് ഏവരും ചോദ്യം ചെയ്യുന്നത്. ബിയര്‍ പ്രേമികള്‍ക്ക് സംഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം മോശം പ്രവണതക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാണ് ഏവരും ആവശ്യപ്പെടുന്നത്. ഇവരെയൊക്കെ വിശ്വസിച്ച് എങ്ങനെ ബിയര്‍ കഴിക്കുമെന്ന ചോദ്യം ഉയര്‍ത്തുന്ന ബിയര്‍ പ്രേമികളും കുറവല്ല.
വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. തങ്ങള്‍ തന്നെ പൊലീസില്‍ ബന്ധപ്പെട്ടെന്നും അന്വേഷണം ആവശ്യപ്പെട്ടെന്നും സിങ്ടോ കമ്പനി അധികൃതര്‍ പറയുന്നു. സംശയം തോന്നിയ നിര്‍മാണശാല പൂര്‍ണമായും അടച്ചിട്ടിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.അതേസമയം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭീമന്‍ ബിയര്‍ കമ്പനി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റയടിക്ക് സിങ്ടോയുടെ ഓഹരികള്‍ ഇടിഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരികള്‍ ആദ്യ വ്യാപാരത്തില്‍ 7.5 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. വരും ദിവസങ്ങളില്‍ വലിയ ഇടിവുണ്ടായേക്കുമെന്നാണ് സൂചന. ചൈനയിലെ മുന്‍നിര ബിയര്‍ നിര്‍മ്മാതാക്കളും ഏറ്റവും വലിയ കയറ്റുമതിയുള്ള കമ്പനിയുമാണ് സിങ്ടോ.