'തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാന്‍
വയോധികനെ കൊന്ന് തിന്നു; 39കാരന്‍ അറസ്റ്റില്‍
ന്യൂജഴ്‌സി:70കാരനായ വയോധികനെ കൊന്ന് തിന്ന 39കാരന്‍ അറസ്റ്റില്‍. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് കരുതിയാണ് ഇയാള്‍ കൃത്യം ചെയ്തത്. അമേരിക്കയിലെ ഇഡാഹോയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങറിയത്. പ്രതി ജെയിംസ് ഡേവിഡ് റസലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ സെപ്തംബറിലാണ് ഡേവിഡ് ഫ്‌ലാഗറ്റ് എന്ന 70കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജെയിംസ് ഡേവിഡ് റസല്‍ അറസ്റ്റിലാവുന്നത്. ആദ്യം കൊലപാതകക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് രക്തം പുരണ്ട മൈക്രോവേവ് ഓവനും ഒരു പാത്രവും ബാഗും കത്തിയും കണ്ടെടുത്തു. തുടര്‍ന്ന് റസലിനെ കൂടുതല്‍ ചോദ്യം ചെയ്യുകയും ഇയാള്‍ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തുകയുമായിരുന്നു.പിന്നീട് പ്രതിയുടെ വീട്ടില്‍ നിന്ന് കിട്ടിയ രക്തം ഡേവിഡ് ഫ്‌ലാഗറ്റിന്റെ രക്തവും പരിശോധിച്ചപ്പോള്‍ രണ്ടും ഒന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിക്കെതിരെ നരഭോജനക്കുറ്റം കൂടി ചുമത്തുകയായിരുന്നു.