സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയരുന്നു .
സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയരുകയാണ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 35,400 രൂപയും ഗ്രാമിന് 4,425 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഞായറാഴ്ച്ച പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ്.മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.6 ശതമാനം താഴ്ന്ന് 25.81 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 1,203.61 ഡോളറില്‍ തുടരുന്നു.
ഡോളര്‍ സൂചികയുടെ പിന്‍വാങ്ങലും അമേരിക്കന്‍ ബോണ്ടുകളുടെ ക്രമപ്പെടലും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. എംസിഎക്‌സില്‍ സ്വര്‍ണത്തിന്റെ പിന്തുണ നില ഇപ്പോള്‍ 45,880 രൂപയാണ്; പ്രതിരോധ നില 47,740 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് മുന്നേറി. ഡോളര്‍ സൂചികയുടെ കിതപ്പ് പൊന്നിന്റെ കുതിപ്പിന് ഊര്‍ജ്ജം പകരുകയാണ്. ഔണ്‍സിന് 1,777 ഡോളര്‍ എന്ന നിലയ്ക്ക് സ്വര്‍ണവ്യാപാരം തിങ്കളാഴ്ച്ച പുരോഗമിക്കുന്നു.