ഇന്ത്യന്‍ വംശജരായ രണ്ട്  ശാസ്ത്രജ്ഞരെ അമേരിക്ക പരമോന്നത ശാസ്ത്ര ബഹുമതി നല്‍കി ആദരിച്ചു



 ഇന്ത്യന്‍ വംശജരായ രണ്ട്  ശാസ്ത്രജ്ഞരെ അമേരിക്ക പരമോന്നത ശാസ്ത്ര ബഹുമതി നല്‍കി ആദരിച്ചു

വാഷിങ്ടണ്‍: രണ്ട് ഇന്ത്യന്‍ - അമേരിക്കന്‍ ശാസ്ത്രജ്ഞരെ പരമോന്നത ശാസ്ത്ര പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് 'നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍' പുരസ്‌കാരം ലഭിച്ചത്. വൈറ്റ് ഹൗസില്‍ വെച്ച് പ്രസിഡന്റ് ജോ ബൈഡനാണ് ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചത്.  

ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്. 12 പേര്‍ക്കാണ് ഇത്തവണ നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ നല്‍കിയത്.

എഞ്ചിനീയറിംഗ്, ഫിസിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സ് മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് സുബ്ര സുരേഷിന് പുരസ്‌കാരം ലഭിച്ചത്. ശുദ്ധമായ കുടിവെള്ളം, ഊര്‍ജ കാര്യക്ഷമത എന്നിങ്ങനെ വികസ്വര രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക്  ചെലവ് കുറഞ്ഞ പരിഹാരങ്ങള്‍ വികസിപ്പിച്ചെടുത്ത ഗവേഷകനാണ് അശോക് ഗാഡ്ഗില്‍. അദ്ദേഹത്തിന്റെ പദ്ധതികള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് സഹായകരമായെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. ഈ ലോകം എല്ലാവര്‍ക്കും നീതിപൂര്‍വ്വമായ ഇടമല്ല. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലൂടെ അനീതിക്ക് കുറവ് വരുത്താന്‍ താന്‍ ശ്രമിക്കുന്നു എന്നാണ് അശോക് ഗാഡ്ഗിലിന്റെ പ്രതികരണം. 

വേണ്ടെന്നുവെച്ചത് ഐഎസ്ആര്‍ഒയിലെ സുരക്ഷിത ജോലി; രണ്ട് യുവാക്കളുടെ ധൈര്യവും വിജയവും ചരിത്രമായി മാറുന്നത് ഇങ്ങനെ

മുംബൈയില്‍ ജനിച്ച അശോക് ഗാഡ്ഗില്‍ ബോംബെ സര്‍വകലാശാലയിലെയും കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും പഠനത്തിന് ശേഷം കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ഇന്ത്യയില്‍ ജനിച്ച സുബ്ര സുരേഷ് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഗവേഷണം നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് പിഎച്ച്ഡി നേടി. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ (എന്‍എസ്എഫ്) മുന്‍ മേധാവിയാണ് അദ്ദേഹം.

അമേരിക്കയിലെ പരമോന്നത ശാസ്ത്ര ബഹുമതിയാണ് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ്. 1959 ല്‍ യുഎസ് കോണ്‍ഗ്രസാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനാണ് ബഹുമതിക്ക് അര്‍ഹരെ കണ്ടെത്തുന്നത്. ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, എജ്യുക്കേഷന്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ജിയോസയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍, ബിഹേവിയറല്‍, ഇക്കണോമിക് സയന്‍സ് തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.


 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media