കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ചേര്‍ന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കിയിരുന്ന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. അഡ്‌ഹോക് കമ്മിറ്റിയാണ് കുടുംബസംഗമത്തിന് നേതൃത്വം നല്‍കുന്നത്. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്.