ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന്:
സോള്‍ഗ്ന്‌സ്മക്ക് വില 18 കോടി
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി ലഭിച്ചു. അപൂര്‍വ്വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോപി ചികിത്സക്കുള്ള മരുന്നിനാണ് യുനൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയിത്. ഒരു ഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലിമാകുകയും അതേത്തുടര്‍ന്ന് തളര്‍ന്ന് പോകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോപി. 600 മുതല്‍ 11,000 കുട്ടികളില്‍ ഒരാള്‍ക്ക് ഈ ജനിതക രോഗം കണ്ടുവരുന്നുണ്ട്. സ്‌പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാവുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനിതകമാറ്റം കാരണം ന്യൂറോണിന് നാശം സംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍ 1 ജീനില്‍ ജനിതകമാറ്റം വരുമ്പോളാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെ വരും. അതേത്തുടര്‍ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടി വരുമെങ്കിലും അവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. ഇതാണ് രോഗാവസ്ഥക്ക് കാരണമാകുന്നത്.
വിലകൂടിയ സോള്‍ഗെന്‌സ്മ എന്ന മരുന്നാണ് ഇതിന് പ്രതിവിധിയായി കണ്ടുപിടിച്ചിരിക്കുന്നത്. ഈ മരുന്ന് അതിവേഗം പ്രവര്‍ത്തിച്ച് രോഗം സുഖപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ നിലമ്പൂരിലെ ദമ്പതിമാരുടെ കുഞ്ഞിന് കഴിഞ്ഞ ഒക്ടോബറില്‍ ഈ മരുന്ന് കുത്തിവച്ചിരുന്നു.