വയനാട് ജില്ലയില്‍ 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി


കല്‍പ്പറ്റ: വയനാട് ജില്ലയിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ആദ്യ ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂര്‍ണ വാക്സിനേഷന്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി.കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലയില്‍ 2.13 ലക്ഷം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.

''തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. മുഴുവന്‍ പ്രദേശങ്ങളിലും  വാക്സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്,'' ആരോഗ്യ മന്ത്രി പറഞ്ഞു.

കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തിയും, ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിന്‍ നല്‍കുന്നത്.ദൗത്യത്തിന് ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media