ഇന്‍ഡെയ്ന്‍ ഗ്യാസ് കണക്ഷനുണ്ടോ
നിങ്ങള്‍ക്കും സേവനങ്ങള്‍ ലഭിമാകും
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പുതുവര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി 5 പുതിയ സേവനങ്ങളാണ് അവതരിപ്പിച്ചത്. ഇന്‍ഡെയ്ന്‍ എക്‌സ്ട്രാ തേജ്, ഛോട്ടു, മിസ്ഡ് കോള്‍ വഴി എല്‍പിജി ബുക്കിങ് സൗകര്യം, കോംബോ സിലിണ്ടര്‍, കോമ്പോസിറ്റ് സിലിണ്ടര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഐഒസിയുടെ പാചകവാതക ബ്രാന്‍ഡായ 'ഇന്‍ഡെയ്ന്‍' കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്കാണ് ഈ സേവനങ്ങള്‍ ലഭിക്കുക.
ഇന്‍ഡെയ്ന്‍ എക്‌സ്ട്രാ തേജ്
ഇന്ത്യന്‍ ഓയിലിന്റെ പ്രീമിയം പാചക വാതക സിലിണ്ടറാണ് ഇന്‍ഡേന്‍ എക്സ്ട്രാ തേജ്. വാണിജ്യ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. സാധാരണ എല്‍പിജിയേക്കാള്‍ 80 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്ന ജ്വാലയും ചൂടും ആണ് എക്സ്ട്രാ തേജിന്റെ പ്രത്യേകത. അതിനാല്‍ ഇത് പാചക സമയം കുറയ്ക്കുന്നതിന് സഹായിക്കും. എല്‍പിജി ഉപഭോഗത്തില്‍ 5 ശതമാനം ലാഭവും പാചക സമയത്തില്‍ 14 ശതമാനം ലാഭവുമാണ് ഇവ തരിക. 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളില്‍ എക്സ്ട്രാ തേജ് ലഭ്യമാണ്.
ഛോട്ടു
അഞ്ച് കിലോഗ്രാം ഭാരമുള്ള കുഞ്ഞന്‍ എല്‍പിജി സിലിണ്ടര്‍ ആണ് ഛോട്ടു. വിലാസ തെളിവികള്‍ ഇല്ലാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, കിരാന സ്റ്റോറുകള്‍, ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഈ ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കാനാകും. കുടിയേറ്റ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, വീടുകള്‍, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഐഒസി ഛോട്ടുവിനെ അവതരിപ്പിച്ചത്. പോയിന്റ് ഓഫ് സെയില്‍ വഴി ഛോട്ടു ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കലുമെത്തിച്ച് നല്‍കും.
മിസ്ഡ് കോള്‍ ബുക്കിംഗ്
മിസ്ഡ് കോള്‍ വഴി ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്‍ഡെയ്ന്‍ പാചക ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനാകും. ഇതിനായി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് 8454955555 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്.
കോംബോ സിലിണ്ടര്‍
14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റൊരു 5 കിലോഗ്രാം സിലിണ്ടറും കൂടി കോംബോ ആയി ബുക്ക് ചെയ്യാനാകും.