സ്തീധനം കിട്ടിയ വകയില്‍ നിന്നല്ല റേഷന്‍ കിറ്റ്:
സര്‍ക്കാരിനെ വിമര്‍ശിച്ച് കമലഹാസന്‍
ചെന്നൈ: പൊങ്കലിന് തമിഴ്‌നാട്ടില്‍ 2.6 കോടി റേഷര്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷണകിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ കമലഹാസന്‍. ഭരണകക്ഷി നടത്തുന്ന പ്രചാരണം ആഭാസകരമാണെന്നും ഹൈക്കോടതി വിലക്കിയിട്ടുപോലും റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് നെറികെട്ട രാഷ്ട്രീയാമാണെന്നും കമലഹാസന്‍ കുറ്റപ്പെടുത്തി. പൊങ്കല്‍ പലഹാരം വാങ്ങാന്‍ സ്ത്രീധനം കിട്ടിയ വിഹതംകൊണ്ടല്ല റേഷന്‍കയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നും കമലഹാസന്‍ പരിഹസിച്ചു.
പൊങ്കലിന് മിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 2500 രൂപയും സൗജന്യ ഭക്ഷണകിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.