സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ വില 34960 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 4370 ആയി.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവില പവന് 200 രൂപ കൂടിയിരുന്നു. തിങ്കളാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 400 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് മൂന്ന് ദിവസം വില 34,680 ല്‍ തുടര്‍ന്നു. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയാണിത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്, രാജ്യാന്തരവിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.