ദില്ലി: ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയായി ഡോ.എം.പി പത്മനാഭന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദില്ലിയില്‍യില്‍ നടന്ന ഐ.എന്‍.ടി.യു.സി ദേശീയ പ്ലീനറി സമ്മേളനത്തിലാണ് എം.പി. പത്മനാഭന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി. പ്ലീനറി സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ 14 പ്രമേയങ്ങള്‍ പാസാക്കി. ഏഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് & പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ദേശീയ പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാതൃഭൂമി ലേഖകനുമാണ് ഡോ.എം.പി പത്മനാഭന്‍.