വെന്റിലേറ്ററില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതി ആശുപത്രിയിലെ ടെക്‌നീഷ്യന്‍; പോലീസ് അറസ്റ്റ് ചെയ്തു
 


ദില്ലി: രാജ്യത്തെ നടുക്കിയ വാര്‍ത്തയായിരുന്നു എയര്‍ഹോസ്റ്റസ് വെന്റിലേറ്ററില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ സംഭവം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ എയര്‍ഹോസ്റ്റസ് വെന്റിലേറ്ററില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തിലായിരുന്നപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയര്‍ഹോസ്റ്റസ് രംഗത്തെത്തിയത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 46 കാരിയായ എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 13 ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കി അഞ്ചാം ദിവസമാണ് ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിങില്‍ പങ്കെടുക്കാനാണ് എയര്‍ ഹോസ്റ്റസ് ഗുരുഗ്രാമില്‍ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തില്‍ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു ഇവരുടെ പരാതി. ആ സമയത്ത് നിലവിളിക്കാനോ എതിര്‍ക്കാനോ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റടക്കം പൊലീസ് പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പരാതിക്കാരിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media