സപ്തംബർ 27 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റി വച്ചു. മാറ്റിയ പരീക്ഷകളും പുതുക്കിയ തീയതികളും അറിയാൻ സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
തൃശൂർ: ആരോഗ്യ സർവകലാശാല ഈ മാസം 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ സർവകലാശാല കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ 27ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെൻററി- 2007 അഡ്മിഷൻ മുതൽ -പാർട്ട് ടൈം ഉൾപ്പടെ) മേയ് 2020 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിെൻറ ഇലക്ട്രിക്കൽ മെഷീൻസ് ലാബ് രണ്ട് പ്രായോഗിക പരീക്ഷകൾ 29ലേക്കു മാറ്റി.