ഡീസല്‍വിലയില്‍ വീണ്ടും നേരിയ കുറവ്; പെട്രോള്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറഞ്ഞു. ലിറ്ററിന് 20 പൈസയാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 96 രൂപ ആറ് പൈസയായി. രണ്ടുദിവസത്തിനിടെ ഡീസല്‍ വിലയില്‍ 41 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്.
93 രൂപ 93 പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട് 94 രൂപ 37 പൈസ നല്‍കണം. ആഴ്ചകളോളം മാറ്റമില്ലാതെ തുടര്‍ന്ന ഡീസല്‍ വില ഇന്നലെ മുതലാണ് കുറയാന്‍ തുടങ്ങിയത്. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 101 രൂപ 57 പൈസ നല്‍കണം. കോഴിക്കോട് 102 രൂപയാണ് വില.യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് നിമിത്തമാണ് ഇന്ധനവില കുറയ്ക്കാനാകാത്തതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിശദീകരണം.