പ്രമുഖ വ്യവസായി രാകേഷ് ജുന്‍ജുന്‍വാല എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു
പ്രമുഖ വ്യവസായിയായ രാകേഷ് ജുന്‍ജുന്‍വാല എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. പുതിയതായി ആരംഭിക്കുന്ന ലോ ഫെയര്‍ എയര്‍ലൈന്‍ സംരഭത്തില്‍ 260.07 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. ജെറ്റ് എയര്‍വെയ്‌സ് സിഇഒ വിനയ് ഡുബെയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംരംഭം.
ആകാശ എന്ന് പേരിട്ടിരിക്കുന്ന പുതിയ എയര്‍ലൈന്‍ സംരഭത്തില്‍ നിന്ന ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജൂന്‍ജുന്‍വാലെ സ്വന്തമാക്കുക. നിലവില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്റെ മന്ത്രാലയത്തിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് കമ്പനി.
നിലവില്‍ എയര്‍ലൈന്‍ മേഖലയില്‍ ചെറിയ തോതിലുള്ള നിക്ഷേപങ്ങള്‍ മാത്രമാണ് ജുന്‍ജുന്‍വാലയ്ക്ക് ഉള്ളത്. സാമ്പത്തിക മേഖലയിലെ പണപ്പെരുപ്പം താത്ക്കാലികമാണെന്നും വിപണിയുടെ വളര്‍ച്ചയ്ക്ക് നിലവിലുള്ള സാഹചര്യങ്ങളൊന്നും തടസ്സമാകില്ല എന്നുമാണ് ജുന്‍ജുന്‍വാലയുടെ വിലയിരുത്തല്‍.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി ഏവിയേഷന്‍ മേഖല വലിയ നഷ്്ടമാണ് നേരിടുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.