കുതിക്കാനൊരുങ്ങി കോഴിക്കോട് സൈബര്‍ പാര്‍ക്ക്: 31 ചെറുകിട കമ്പനികള്‍ക്ക് ഓഫീസുകള്‍ ഒരുങ്ങുന്നു
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 31 ചെറിയ കമ്പനികള്‍ക്കുള്ള ഓഫീസ് മുറികള്‍ ഒരുങ്ങുന്നു. ഒരേ സമയം 66 ജീവനക്കാര്‍ക്ക് വരെ ജോലി ചെയ്യാന്‍ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകള്‍ ഒരുക്കിയിരിക്കുന്നത്.ഈ മാസം അവസാനത്തോടെ സഹ്യ ബില്‍ഡിങ്ങിന്റെ ബെയ്‌സ്‌മെന്റ് ഏരിയയില്‍ പുതിയ കമ്പനികള്‍ക്കുള്ള ഓഫീസുകള്‍ സജ്ജമാക്കും. 42744 ചതുരശ്രയടിയില്‍ 31 ചെറിയ കമ്പനികള്‍ക്കുള്ള ഓഫീസ് മുറികളാണ് സജ്ജമാക്കുക.
ആധുനിക സജ്ജീകരണങ്ങളോടുകൂടി ഒരുങ്ങുന്ന ഓഫീസുകളില്‍ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഒരേ സമയം 66 ജീവനക്കാര്‍ക്ക് വരെ ജോലി ചെയ്യാന്‍ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികള്‍ ഓഫീസുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.2017ല്‍ നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ല്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും 26 കമ്പനികള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനു പുറമെ ഇന്‍കുബേറ്റര്‍ കൂടിയായ മൊബൈല്‍ 10 എക്‌സിന്റെ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. 1000ല്‍ പരം ജീവനക്കാരും ക്യാമ്പസില്‍ ജോലി ചെയ്യുന്നുണ്ട്.