പിണറായിയെ മുഹമ്മദലി ജിന്നയോട് ഉപമിച്ച് പി.കെ.കൃഷ്ണദാസ്;  മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമപരമായി നേരിടുമെന്നും ബിജെപി
 



പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പിണറായിയുടെ മലപ്പുറത്തെ പ്രസംഗമാണ് ഇതിന് കാരണമായിചൂണ്ടിക്കാട്ടുന്നത്.പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി സംസാരിച്ചത്. നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് ആര്‍എസ്എസ് മുസ്ലീങ്ങളെ കാണുന്നത്, എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്, എന്നാല്‍ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

ഇതിനെതിരെയാണിപ്പോള്‍ ബിജെപി പ്രതിഷേധം ശക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം രാജ്യദ്രോഹപരമാണെന്നും ഇതിനെ ബിജെപി നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.പ്രസംഗം ഭരണഘടനാ ലംഘനം, മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പണ്ട് ജിന്നയും പറഞ്ഞത്, മുഖ്യമന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ നിയമപരമായ അവകാശം ഇല്ലാതായി. മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം, അഭിനവ മുഹമ്മദലി ജിന്നയായി പിണറായി അധപതിച്ചു, വിഘടന വാദത്തിന്റെ ശബ്ദമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത്, മുസ്ലീങ്ങള്‍ ഇന്ത്യയില്‍ രണ്ടാം തരം പൗരന്‍മാരെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,  ഇവരെ പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു, മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media