മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്‌സി ബാങ്ക് 


കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ മെററല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് ബിസിനസ് രംഗത്തെ ആഗോള മുന്‍നിര സ്ഥാപനമായ വിസയുമായി സഹകരിച്ച് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആണ് കാര്‍ഡ് അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ആണിത്. ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് എന്ന പേരില്‍ ആണ് കാര്‍ഡ് പുറത്തിറക്കിയത്.

പ്രീമിയം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കായി പ്രത്യേകം കാര്‍ഡ് രൂപകല്‍പ്പന ചെയ്തത്. ആജീവനാന്ത സൗജന്യ കാര്‍ഡ് ആണിത്. ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാം ഉപഭോക്താക്കള്‍ക്ക് നിരവധി ബാങ്കിംഗ് , ഇന്‍വെസ്റ്റ്മന്റ് സേവനങ്ങള്‍ ലഭ്യമാണ്. ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും പങ്കാളികള്‍ക്കും കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, ഇന്‍ഷുറന്‍സ് കവറേജ്, ഗോള്‍ഫ് കോഴ്സ് പ്രവേശനം തുടങ്ങിയ ഓഫറുകളും ലഭിക്കും.

രാജ്യത്തെ ആദ്യത്തെ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കഘക്ക് വ്യത്യസ്തമായ പെയ്മന്റ് അനുഭവങ്ങള്‍ ആകും നല്‍കുക എന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് മേധാവി അമിത് കുമാര്‍ പറഞ്ഞു


ഒരു സമഗ്ര ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ സേവിങ്ങ്സ് അക്കൗണ്ടില്‍ തടസ്സങ്ങളില്ലാത്ത ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കാം. വീഡിയോ കേവൈസി സൗകര്യവും മൊബൈല്‍-നെറ്റ്ബാങ്കിംഗിനായുള്ള പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സേവനങ്ങളും ലഭിക്കും. മൊബൈല്‍ ആപ്പിലും നെറ്റ്ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ധനവില നല്‍കുന്നതിന് സൗകര്യമൊരുക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും അടുത്തിടെ കൈകോര്‍ത്തിരുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് എച്ച്പിസിഎല്‍ ഔട്ലെറ്റുകളില്‍ ഇന്ധനവില നല്‍കുന്നതിന് ഇനി മുതല്‍ എച്ച്പി പേ ആപ് ഉപയോഗിക്കാം. ഐഡിഎഫ്സി ഫസ്റ്റ് ഫാസ്ടാഗ് ഇനി എച്ച്പിസിഎല്ലിന്റെ തിരഞ്ഞെടുത്ത ഔട്ലെറ്റുകളില്‍ റീചാര്‍ജ് ചെയ്യുകയും മാറ്റി വാങ്ങുകയും ചെയ്യാം.

ഇതും സംബന്ധിച്ച കരാറില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഒപ്പുവച്ചു. തിരഞ്ഞെടുത്ത എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗുകള്‍ ലഭ്യമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media