സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും ബുധനാഴ്ച കൈത്തറിവസ്ത്രം ധരിക്കണമെന്ന് വ്യവസായമന്ത്രി
സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും ബുധനാഴ്ച കൈത്തറിവസ്ത്രം ധരിക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ്. വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറിവസ്ത്രം ധരിക്കണമെന്ന് നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ് ഇത് ബുധനാഴ്ചത്തേക്ക് മാറ്റിയതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സ്‌കൂള്‍ യൂണിഫോം കൈത്തറിയാക്കിയത് മേഖലയ്ക്ക് ഉണര്‍വേകി. നിയമസഭയില്‍ വിരിപ്പുകളും മറ്റും വാങ്ങുമ്പോള്‍ കൈത്തറിക്ക് മുന്‍ഗണന നല്‍കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.