കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം 'മന്‍ കി ബാത്ത്' ഏപ്രില്‍ 30-ന് നൂറാം പതിപ്പ് പൂര്‍ത്തിയാക്കും, 100 എപ്പിസോഡുകള്‍ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിന്‍ സംഘടിപ്പിച്ച് ആകാശവാണി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 29 വരെയാണ് ക്യാമ്പയിന്‍ നടക്കുക.
100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ 'മന്‍ കി ബാത്ത് ചെലുത്തിയ സ്വാധീനം' എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക. മന്‍കി ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങള്‍ ക്യാമ്പെയ്ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും.
ഏപ്രില്‍ 30നാണ് പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം 2014 ഒക്ടോബര്‍ 3 വിജയ ദശമി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.രാജ്യത്തെ 42 വിവിധ ഭാരതി സ്റ്റേഷനുകള്‍, 25 എഫ്എം റെയിന്‍ബോ ചാനലുകള്‍, നാല് എഫ്എം ഗോള്‍ഡ് ചാനലുകള്‍ എന്നിവയുള്‍പ്പെടെയുളള വിവിധ ആകാശവാണി സ്റ്റേഷനുകളും ക്യാമ്പയിനുമായി സഹകരിക്കും.